NO TO CYBER VIOLENCE – WHY THIS CAMPAIGN?

The Honourable Governor of Kerala, Shri Arif Mohammed Khan, while recently awarding WCC, pointed out that any society can be truly developed only if the women of that society are respected. UN Women has just completed a campaign of 16 days to speak up and end violence against women. Yes, it is a painful reality that despite being 50% of society the free space for women is being curtailed every day and they are literally cornered and attacked in their daily function, in their homes, their work spaces and even the virtual space.

In the millennium the biggest change that has happened in our lives is the entry of the internet and today it has become the major space for social interaction. This held tremendous promise for crossing the communication & space barriers between people to enable free interaction. We have gained much from this but today it is important to introspect about whether we have made the best of it. This was a great opportunity to cross the sexual inequalities in our society but unfortunately today the internet has become yet another playing ground for male chauvinistic values all over again.

The harassment faced by women online is truly representative of the harassment faced by women offline. Online shaming, harassment, abuse, violation are all alive in kicking in the online space and we believe it is time to say no. Virtual walls are filled with abusive filth directed at women for their simple expression of thought. In a democracy with freedom of speech as a fundamental right, how does this happen? Why are women who express their minds shouted down, taunted and harassed by mobs who retaliate with harshness, violence and threats of rape and murder. All this for a Facebook post? What is this if not curtailment of one’s space?

The harassment is not just from unknowns, even known adversaries today take on the online space to trigger hate and abuse of horrific proportions. Personal vendettas spark the fire which are being fanned by faceless online mobs that are happy to abuse someone, anyone. The anonymity of the online space and the inaction of companies like Facebook add to the problem. They serve the space to play out such hostility but do not take up the responsibility for it. So who pays the price then? Mostly, the women.

Women like Sajitha Madathil, Manju Warrier, Dhanya Rajendran, Divya Gopinath, Aparna Prasanthi, Parvathy Thiruvothu, Mridula Devi, Rima Kallingal, Shaheena Nafeesa and so many more have been attacked/accused/ abused/ trolled for having opinions expressed or actions taken, none of which is unlawful. How many women avoid openly expressing their thoughts on social media simply to avoid any counter attack? This is clearly documented in the research report by the Centre for Development Studies which deals with Women’s struggles and negotiations in the Malayali Cyberspace, appropriately called “Walking on Eggshells in Cyberspace”! The study documents how such violence is predominantly unleashed on women who are having to contort in many ways to even survive in cyberspace. Such attacks are unlawful. This is gender based violence and it needs to stop.

Like in the real world, in the virtual world too we need to stand up for one another. WCC condemns such attacks and stands with every survivor; With Sajitha, With Manju, With Dhanya, With Aparna, With Shaheena… With Her. #Avalkoppam.

That said, WCC also stands in solidarity with every survivor of such virtual violence beyond gender identities. WCC has launched a 10 day campaign SAY NO TO CYBER VIOLENCE – Are you part of the problem or the solution? The campaign addresses cyber violence and how each of us can play a role in it even when it is not happening to us.

Being part of the problem or solution does not have to do with one’s gender.

Recognise. Report. Prevent.
#notocyberviolence #problemorsolution? #wcc

 

CYBER VIOLENCE BLOG 1 PICTURE.jpg

ബഹുമാനപ്പെട്ട  കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ്  ഖാൻ വിമൻ ഇൻ സിനിമ കലക്ടീവിനെ [ഡബ്ല്യൂ.സി.സി. ]  ആദരിച്ച വേളയിൽ പറഞ്ഞത് ഒന്നുകൂടി  ഓർമ്മയിൽ പെടുത്തട്ടെ :  “ഏതൊരു സമൂഹവും അതിന്റെ ഉന്നതിയിലേക്കെത്തുന്നത് അതിനുള്ളിലെ സ്ത്രീകൾ ബഹുമാനിക്കപ്പെടുമ്പോഴാണ്.” സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുവാനും അതിനെതിരെ ശബ്ദമുയർത്താനും യു.എൻ. വിമൻ ആഹ്വാനം ചെയ്ത പതിനാറ്  ദിവസത്തെ പ്രചരണ പരിപാടികൾ ഇന്നലെയാണ് അവസാനിച്ചത്.  ജനസംഖ്യയിൽ 50 ശതമാനമുണ്ടായിട്ട്  പോലും, സ്ത്രീകൾക്ക് പൊതു ഇടങ്ങൾ ഇന്നും നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളത് – വീട്ടിലും തൊഴിലിടത്തിലും, സമൂഹ മാധ്യമങ്ങളിലും  ഏത് നേരത്തും സ്ത്രീ ആക്രമിക്കപ്പെടുന്നു എന്നത് ആശങ്കയുളവാക്കുന്ന ഒരു യാഥാർഥ്യമാണ്.

ഈ നൂറ്റാണ്ടിൽ ജനജീവിതത്തെ മാറ്റിമറിച്ച ഏറ്റവും വലിയ സമൂഹ മാധ്യമമാണ്  ഇന്റർനെറ്റ്. ഇന്നത്  പൊതുസമ്പർക്കത്തിന്റെ ഒരു പ്രധാന ഇടവുമാണ്.  ഭൌതികമായ തടസ്സങ്ങളും അതിരുകളും ഭേദിച്ച് ജനങ്ങൾക്കിടയിൽ  സ്വതന്ത്രമായ ആശയസംവേദനം എന്ന സാധ്യതയാണ് ഇത് മുന്നോട്ട് വെച്ചത്.  ലിംഗപരമായ അസമത്വങ്ങൾ മറികടക്കാനുള്ള വലിയൊരു അവസരമായിരുന്നു ഇത്. എന്നാൽ ഇന്നത് പുരുഷാധിപത്യ പ്രവണതകളുടെ മറ്റൊരു വിഹാരകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്.

സമൂഹ മാധ്യമങ്ങളിൽ  സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ നിത്യജീവിതത്തിൽ  അവർ നേരിടുന്നവയുടെ ശരിപ്പകർപ്പുകളാണ്. വ്യക്തിപരമായ  അപമാനിക്കലും, ശല്യം ചെയ്യലും, കൈയേറ്റങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിലെ സ്ഥിരം പ്രവണതകളായി മാറിയിരിക്കുന്നു. ഈ സാമൂഹ്യ വിരുദ്ധ പ്രവണതകൾക്കെതിരെ ശബ്ദമുയർത്താനുള്ള സമയമാണിത്. അഭിപ്രായ സ്വാതന്ത്ര്യം മൌലികാവകാശമാവുന്ന ഒരു ജനാധിപത്യ സംവിധാനത്തിൽ ഒരിക്കലും  സംഭവിക്കാൻ പാടില്ലാത്ത കുറ്റകൃത്യമാണിത്. സമൂഹ മാധ്യമങ്ങളിൽ സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുന്ന സ്ത്രീകളെ  ഉച്ചത്തിൽ കൂകിവിളിച്ചും, ബലാൽസംഗ-കൊലപാതക ഭീഷണികൾ കൊണ്ട് ഉപദ്രവിച്ചും അടിച്ചമർത്താൻ നോക്കുകയാണ്. വെറും ഒരു ഫേസ്ബുക് പോസ്റ്റിനുള്ള പ്രതികരണമാണോ ഇതെല്ലാം? വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും ഉന്മൂലനം ചെയ്യലല്ലാതെ മറ്റെന്താണിത് ?

അപരിചതരും അദൃശ്യരുമായ വേട്ടക്കാരാണ് ഇത് നടത്തുന്നവരിൽ  ഭൂരിപക്ഷവും. എന്നാൽ അവർ മാത്രമല്ല, ഈ പ്രവണതയെ മുതലെടുത്തു വ്യക്തി വൈരാഗ്യം തീർക്കാൻ പോലും സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നവരുണ്ട്. ഇവർ തുടങ്ങി വെക്കുന്ന വ്യക്തിഹത്യയുടേയും സ്വഭാവഹത്യയുടേയും ആക്കം കൂട്ടുന്ന അദൃശ്യരായ മുഖങ്ങൾ ആരെയും എപ്പോഴും കീറിമുറിക്കാൻ കാത്തിരിക്കുകയാണ്. ഫേസ്ബുക് പോലുള്ള കമ്പനികളുടെ ഉദാസീനത ഇതിന് വളം വെച്ചു കൊടുക്കുന്നു. സ്ത്രീകളാണ് ഇതിനു വലിയ വില കൊടുക്കേണ്ടി വരുന്നത്. അവരുടെ സാമൂഹിക ജീവിതമാണ് പരിമിതപ്പെടുത്തപ്പെടുന്നത്. സ്വന്തം അഭിപ്രായം ഉറക്കെ പറഞ്ഞു, അതിൽ ഉറച്ചു നിന്ന് പ്രവർത്തിച്ചു എന്നത് കൊണ്ട് മാത്രം സജിത മഠത്തിൽ, മഞ്ജു വാര്യർ, ധന്യ രാജേന്ദ്രൻ, ദിവ്യ ഗോപിനാഥ്, അപർണ പ്രശാന്തി, പാർവതി തിരുവോത്, മൃദുല ദേവി, റിമ കല്ലിങ്ങൽ, ഷാഹിന നഫീസ,  എന്നിങ്ങനെ നിരവധി സ്ത്രീകൾ നിരന്തരം ഈ ആക്രമണങ്ങൾക്കും, നിന്ദകൾക്കും  വിധേയമായിട്ടുണ്ട്.  

ഇത്തരത്തിലുള്ള  ആക്രമണങ്ങൾ ഭയന്ന് സമൂഹ മാധ്യമങ്ങളിൽ സ്വന്തം അഭിപ്രായങ്ങളും ചിന്തകളും തുറന്നു പറയാൻ പേടിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെയധികമാണ്. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് തയ്യാറാക്കിയ  ‘വാക്കിങ് ഓൺ എഗ്‌ഷെൽസ് ഇൻ സൈബർ സ്‌പേസ്’, എന്ന റിപ്പോർട്ടിൽ മലയാളി സൈബർ ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെയും വെല്ലുവിളികളെയും കുറിച് വ്യക്തമായി പറയുന്നുണ്ട്. നിയമപരമായി അത്തരം ആക്രമണങ്ങൾ ശിക്ഷാർഹമാണ്. ഇത് ലിംഗാധിഷ്‌ഠിത ആക്രമണമാണ്, അത് തടഞ്ഞേ തീരൂ. WCC ഈ ആക്രമണങ്ങളെ അപലപിക്കുന്നു. സജിതക്കൊപ്പം, മഞ്ജുവിനൊപ്പം, ധന്യക്കൊപ്പം, അപർണക്കൊപ്പം, ഷാഹിനക്കൊപ്പം… അവൾക്കൊപ്പം!

അത് കൂടാതെ  സമൂഹ മാധ്യമങ്ങളിൽ ഇത്തരം ആൾക്കൂട്ട ആക്രമങ്ങൾ നേരിടുന്ന മുഴുവൻ ആളുകളോടും ലിംഗഭേദമെന്യേ ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.  സമൂഹ മാധ്യമങ്ങളിൽ അതിക്രമങ്ങൾക്കെതിരെ പത്തു ദിവസം നീണ്ടു നിൽക്കുന്ന പ്രചരണ പരിപാടികൾക്ക്  ഡിസംബറിൽ WCC തുടക്കമിടുയാണ്.

നിങ്ങൾ പ്രശ്നത്തിന്റെയോ പരിഹാരത്തിന്റെയോ ഭാഗമാണോ എന്നത് നിങ്ങളുടെ ലിംഗവുമായി ബന്ധപ്പെട്ടതല്ല. 
തിരിച്ചറിയൂ. റിപ്പോർട്ട് ചെയ്യൂ. പ്രതിരോധിക്കൂ. 
#notocyberviolence #problemorsolution? #wcc

One Reply to “NO TO CYBER VIOLENCE – WHY THIS CAMPAIGN?”

  1. Special mention has to be made of Actress Parvathy Thiruvothu’s stand in social media from December 2017 till date as she is the only one who stood her ground amidst trolls and bullying and put up a good fight.

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s