Disagree, But Don’t Abuse.

SWATHI CORRECT POSTER.jpg

അസഹിഷ്ണുതയുടെ വ്യാകരണം ഈ രാജ്യത്തെയും ലോകത്തെയും മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് ഞാൻ കേരളമെന്നഒരു ചെറിയ തുരുത്തിന്റെ സാംസ്കാരികവും ബൌദ്ധികവുമായ ഒരു ചെറിയ ഭൂതകാലത്തിലും അതിൽ നിന്ന് വേരുപിടിച്ച, താരതമ്യേന മെച്ചപ്പെട്ടതെന്ന് നാം അഹങ്കരിച്ച് ആശ്വസിക്കുകയും ചെയ്യുന്ന ഒരു വർത്തമാനത്തിന്റെയും കരുത്തിൽ ആശ്വാസംകൊണ്ടിരിക്കുന്നത്.

ആ ചെറിയ ഭൂതകാലം നിർമ്മിച്ച കേരളത്തിന്റെ ആശ്വാസകരമായ, മെച്ചപ്പെട്ട ആ ആശയമണ്ഡലം ഉരുത്തിരിഞ്ഞ് വന്നത് യാഥാസ്ഥിതികവും പിന്തിരിപ്പനുമായ സാമൂഹ്യബോധങ്ങൾക്കെതിരെ പുരോഗമനപരമായ ആശയങ്ങൾ നടത്തിയ ശക്തമായ സമരങ്ങളിലൂടെയാണ്. നാം ഇന്ന് നടത്തുന്ന സമരങ്ങൾ നിലച്ചുപോയ നമ്മുടെ നവോത്ഥാനത്തിന്റെ മുൻപ് മുന്നോട്ട് പോകാതിരുന്ന ചില അടരുകളുടെ തുടർച്ചയാണ്. അതിന്റെ കേന്ദ്രസ്ഥാ‍നത്താണ് സ്ത്രീകളുടെയും ദലിതുകളുടെയും ലിംഗന്യൂനപക്ഷങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ട മറ്റ് സമൂഹങ്ങളുടെയും അവകാശപ്പോരാട്ടങ്ങളുടെ ഇടം. വിശാലമായി അതിന്റെ ഭാഗം തന്നെയാണ് ഒരു സവിശേഷസാഹചര്യത്തിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി,പ്രധാനമായും മലയാളസിനിമാരംഗത്ത് സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങളെ എതിരിടുന്നതിന്, ഏറെ ധീരരായ ഒരു പറ്റം വനിതാസിനിമാപ്രവർത്തകർ ആരംഭിച്ച “വിമൻ ഇൻ സിനിമ കളക്റ്റീവ്” എന്ന സംഘടനയും അതിന്റെ പ്രവർത്തനങ്ങളും.

സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി കലാപ്രവർത്തകരായ ഒരു സംഘം സ്ത്രീകൾ തങ്ങളുടെ തൊഴിൽരംഗത്ത് നടത്തുന്ന പോരാട്ടങ്ങളെ ഏറെക്കുറേ മെച്ചപ്പെട്ടതെന്ന് നാം ആശ്വസിക്കുന്ന ഒരു സമൂഹം വാസ്തവത്തിൽ സർവ്വാത്മനാ പിന്തുണയ്ക്കേണ്ടതാണ്. എന്നാൽ കാണുന്നത് സംഘടനയും അതിന്റെ പ്രവർത്തകരും ഉയർത്തുന്ന യുക്തിയുടെ വർത്തമാനങ്ങളെ നമ്മുടെ ഭൂരിപക്ഷപുരുഷലോകം കേട്ടാലറയ്ക്കുന്ന അസഭ്യവർഷത്തോടെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതാണ്. ‘മെച്ചപ്പെട്ട’ നമ്മുടെ ലോകത്തിൽ നിന്നും ഇത്തരത്തിലുണ്ടാകുന്നതിനു കാരണം പലതാകാം. എന്നാൽ മിക്കവാറും തന്നെ പുരുഷാധിപത്യത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്ന ആ നിരവധിയിൽ നിന്നും പ്രധാനമായി നാം എടുത്ത് കാണേണ്ടതും പരിശോധിക്കേണ്ടതും ലോകത്തെ മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെ വ്യാകരണമാണ്. ലോകത്ത് ഭീതിദമായി വളർന്നുകൊണ്ടിരിക്കുന്ന ഫാസിസമെന്ന വിപത്തിന്റെ ഏറ്റവും പ്രധാനചേരുവയാണ് യുക്തിപരമായ സംഭാഷണത്തോടുള്ള അതിന്റെ അസഹിഷ്ണുതയെന്നത് കാണാതെ നമ്മുടെ സമൂഹ്യപ്പോരാട്ടങ്ങൾക്ക് മുന്നോട്ടുപോകാനാകില്ല.

അസഹിഷ്ണുവായ നമ്മുടെ പുരുഷസമൂഹത്തെ പരിശോധിക്കാനായി ഫാസിസം പ്രവർത്തിക്കുന്ന രീതികളിൽ രണ്ടെണ്ണം എടുത്താൽ അതിലൊന്ന് പുരുഷാധിപത്യവുമായുള്ള അതിന്റെ ചേർച്ചയും അത് നിർവചിച്ചിരിക്കുന ക്രമ-നിയമ-സമ്പ്രദായങ്ങളെക്കുറിച്ചുള്ള അതിന്റെ കാഴ്ചയുമാണ്. ഇനിയൊന്ന് യുക്തിയുടെ ബൌദ്ധികതയോടുള്ള അതിന്റെ കടുത്തശത്രുതയും.

ആധിപത്യ-സംരക്ഷക-പുരുഷനു നേരെയും ‘പാരമ്പര്യ’ യാഥാസ്ഥിതിക കുടുംബത്തിനു നേരേയുമുള്ള ഏത് വെല്ലുവിളിയും കരുത്ത് എന്ന ഫാസിസത്തിന്റേതായ പുരുഷകാമനയുടെ അസ്തിത്വത്തെ തകർക്കുന്നതാണ്. തങ്ങൾ തീരുമാനിക്കുന്ന അനുസരണയുടെയും അച്ചടക്കത്തിന്റെയും ചൊൽപ്പടിലോകത്തു നിന്നുമുള്ള സ്ത്രീകളുടെ വ്യതിചലനങ്ങളും അതോടൊപ്പം കരുത്തിന്റെ പുരുഷനിർവചനത്തെ വെല്ലുവിളിക്കുന്നു. അവയിൽ നിന്നുണ്ടാകുന്ന ലൈംഗികമായ ഉത്കണ്ഠ ഫാസിസത്തിനു സവിശേഷമാണ്. ലൈംഗികമെന്ന് അതിന്റെ ബൌദ്ധികവലുപ്പമില്ലായ്മ ധരിക്കുന്ന ഈ വ്യതിചലനങ്ങളോടുള്ള അതിന്റെ എതിർപ്പുകളാണ് അവർക്കറിയാവുന്ന ബൌദ്ധികതയുടെ പ്രകടനങ്ങളായി, ഫലത്തിൽ അശ്ലീല-അസഭ്യവർഷങ്ങളായി, ബലാത്സംഗഭീഷണികളായി, നമ്മുടെ സൈബർലോകത്ത് നിറയുന്നത്. ഇതിനോടൊപ്പം തന്നെയാണ് തങ്ങളുടെ രീതികൾക്കനുസരിച്ച് നിൽക്കാത്തവർക്ക് നേരെയുള്ള ബലാത്സംഗമുൾപ്പടെയുള്ള ലൈംഗികമായ ഭീഷണികൾ ഫാസിസത്തിന്റെ പ്രചരണരീതികളിൽ പ്രമുഖമാണെന്ന് കാണേണ്ടതും. രണ്ടാമത് പറഞ്ഞ ക്രമ-നിയമ-സമ്പ്രദായത്തെക്കുറിച്ചുള്ള ഫാസിസത്തിന്റെ കാഴ്ച അതിക്രൂരമല്ലാതൊന്നുമല്ല. ആ ക്രമനിയമത്തിൽ അതിന്റെ ദർശനത്തിനു വിരുദ്ധമായി നിലനിൽക്കുന്നവരുടെ നിലനിൽപ്പുതന്നെ കണിശമായ ക്രമലംഘനമായി അത് കാണുന്നു, ഏറ്റവും വന്യമായി അത്തരത്തിലുള്ളവരെ ഫാസിസം നേരിടുകയും ചെയ്യുന്നു. ആ ക്രമത്തിന്റെ പുറത്താണ് യുക്തിയുടെ ബൌദ്ധികഭാഷണങ്ങളെ അത്തരക്കാർ കാണുന്നതും. എന്നാൽ നമ്മൾ ആർജ്ജിച്ചെടുത്ത ഈ ചെറിയ തുരുത്തിൽ ക്രമം ഇന്നും പൊതുവെ അവർ ഉദ്ദേശിച്ച് നിശ്ചയിക്കുന്ന തരത്തിലുള്ളതല്ല. അതിനാലായിരിക്കണം അദൃശ്യമെന്ന് അവർ തെറ്റിദ്ധരിക്കുന്ന സൈബർലോകത്തിന്റെ മറയിലിരുന്ന് വ്യാപകമായ ദുഷിപ്പുകൾക്ക് അത്തരത്തിലുള്ളവർ മുതിരുന്നത്.

വളരെ ചുരുക്കത്തിൽ പറയാൻ ശ്രമിക്കുന്നത് ഇതാണ്- ഫാസിസത്തിന്റെ അസഹിഷ്ണുത വ്യാപിക്കുകയാണ്. നമ്മുടെ പുരുഷാധിപത്യത്തിന്റെ അസഹിഷ്ണുത അതിന്റെ ഭാഗമല്ല, മറ്റൊന്നാണ് എന്ന് സ്ഥാപിച്ചിട്ട് കാര്യമില്ല. അതൊരു ഒഴിവുകഴിവുമല്ല. സ്ത്രീയെ, ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്ന സ്ത്രീയെ, ഭയപ്പെട്ട്, ഒളിഞ്ഞിരുന്നും, സംഘം ചേർന്നും ആക്രമിക്കുന്ന പ്രവണത പ്രത്യക്ഷത്തിൽ തന്നെ നിയമവിരുദ്ധമയിരിക്കെ തന്നെ സാമൂഹ്യവിരുദ്ധമാണ്. ഫാസിസത്തിന്റെ ജനാധിപത്യവിരുദ്ധതയാണ് സാമൂഹ്യവിരുദ്ധമായ ഈ പ്രവൃത്തികളിലൂടെ പ്രകടമാകുന്നത്. സ്വതന്ത്രവും ശക്തവുമായ വാക്കിനെയാണ് ഫാസിസം ഏറ്റവും ഭയപ്പെടുന്നതെന്ന ബ്രെഹ്റ്റിന്റെ കവിത ഓർക്കുന്നു. അത്തരത്തിലുള്ള വാക്കുകൾ ഉയർത്തുന്ന വിമൻ ഇൻ സിനിമാ കളക്റ്റീവിന്റേതുൾപ്പടെയുള്ള സ്ത്രീവിമോചന, സാമൂഹ്യവിമോചന മുന്നേറ്റങ്ങൾക്കെതിരെ ഒരു വലിയ വിഭാഗം നടത്തുന്ന പേക്കൂത്തുകൾ തടയാൻ നിയമസംവിധാനത്തിനെന്നപോലെ തന്നെ പൊതുസമൂഹത്തിനും ഉത്തരവാദിത്തമുണ്ട്. അതിന്റെ സാമൂഹ്യമാധ്യമപേജുകളിൽ സംസ്കാരത്തിന്റെ സർവ്വസീമകളും ലംഘിച്ച് സാമൂഹ്യവിരുദ്ധരുണ്ടാക്കുന്ന അധിക്ഷേപബഹളങ്ങൾ നമ്മുടെ ജനാധിപത്യസമൂഹം ശ്രദ്ധയോടെ തടയേണ്ടതുണ്ട്. കാരണം, നാം അധമമായ ഒരുപിടി അനാചാരങ്ങൾക്കെതിരെ പൊരുതിക്കയറി വന്ന ഒരു ജനതയാണ്. ഫാസിസത്തിന്റെ കാലത്ത് അതിന്റെ വൃത്താലങ്കാരശാസ്ത്രങ്ങൾ പിന്തുടരുന്ന ‘ഭാഷാശാസ്ത്രജ്ഞന്മാരെ’ നമ്മുടെ മണ്ഡലങ്ങൾക്ക് പുറത്ത് നിർത്തേണ്ട കടമ നമുക്കുണ്ട്. സംഘമായും ചേരികളായും കൂട്ടായും പരസ്പരം എതിരിട്ടുമെല്ലാം, എന്നാൽ ഫലത്തിൽ എന്നും ഫാസിസത്തെ പ്രതിരോധിച്ചുവന്ന കേരളസമൂഹത്തിന് ആ പ്രവണതകളെ ചെറുത്ത് തോൽപ്പിച്ചുകൊണ്ടേ നമ്മുടെ നിശ്ചലാവസ്ഥയിൽ നിന്നുംകൂടി മുന്നോട്ടുപോകാനാകൂ. യുക്തിയുടെ വിചാരങ്ങളോടും ഭാഷണങ്ങളോടും യുക്തിയോടെ, സമാധാനപരമായി സംസാരിക്കുന്നതാണ് ജനാധിപത്യലോകത്തിന്റെ സ്വഭാവം. വിസമ്മതങ്ങളോടുള്ള സമാധാനപരമായ കേൾവിയാണ് അതിന്റെ കാതൽ. തെറിയഭിഷേകം കൊണ്ട് സംഭാഷണത്തിന്റെ കൂമ്പടച്ചുകളയുന്നത് ജനാധിപത്യത്തിന്റെ രീതിയല്ല, ഫാസിസത്തിന്റേതാണ്. അത്തരമൊരു വർത്തമാനവും ഭാവിയും, ഞാനുദ്ദേശിക്കുന്നത് – ഫാസിസത്തിന്റെ സ്വഭാവങ്ങൾ പിൻപറ്റുന്ന അത്തരത്തിലുള്ള വർത്തമാനവും ഭാവിയും – ഈ നാടിന്റേതല്ല– അത് എല്ലായിടത്തുനിന്നും മായ്ച്ച് കളയാൻ ശ്രമിക്കുന്ന ഇവിടുത്തെ മനുഷ്യരുടേതുമല്ല.

പ്രതിഷ്ഠാസമയത്ത് ഉറയ്ക്കാതിരുന്ന നമ്മുടെ ഒരു ദേവീചൈതന്യത്തെ അസഭ്യം ആക്രോശിച്ച് താന്ത്രികൻ അടക്കിയിരുത്തിയ ഒരു കഥ ഐതിഹ്യമാലയിൽ വായിച്ചതോർക്കുന്നു. അത് പിന്തുടരാനാഗ്രഹിക്കുന്നവർക്ക് പക്ഷേ നിയമവാഴ്ചയുടെ കാലത്ത് അതിനുള്ള സാധ്യതയില്ല എന്നോർമ്മിപ്പിക്കുന്നു. ഐതിഹ്യങ്ങളെ ഉടച്ചുവാർത്ത് പുതിയ യാഥാർത്ഥ്യങ്ങൾ സൃഷ്ടിച്ചുമുന്നോട്ടു പോവുകയാണ് നമ്മുടെ സംസ്കാരവും സ്ത്രീകളും പാർശ്വവൽകൃതരും. അവരോടൊപ്പമാണ് നാടും പരിഷ്കൃതസമൂഹവും. അവരോട് വിസമ്മതിക്കാം, പക്ഷേ അധിക്ഷേപിക്കാൻ അവകാശമില്ല – ആർക്കും. ഒറ്റപ്പെടലിന്റെയും അക്രമത്തിന്റെയും എല്ലാത്തരത്തിലുമുള്ള അപായങ്ങളുടെയും സാധ്യതകളെ തള്ളി തങ്ങളുടെ അധസ്ഥിതാവസ്തയിൽ നിന്നും മുന്നോട്ട് നടക്കാൻ ധീരത കാട്ടിയ സ്ത്രീകളുടെ ചുമലേറിയാണ് അടിച്ചമർത്തപ്പെട്ട സ്ത്രീവർഗ്ഗം ഇന്നോളം മുന്നോട്ട് വന്നത്. അതിനൊപ്പം അവർ ഒരു ലോകത്തെയും മുന്നോട്ട് നടത്തുകയും ചെയ്തു.

വിമെൻ ഇൻ സിനിമ കളക്റ്റീവിനും സാമ്പ്രദായികതെയും ചൂഷണങ്ങളെയും എതിർക്കുന്ന അതിന്റെ ധീരമായ പ്രവർത്തനങ്ങൾക്കുമൊപ്പം ഏതൊരു ഫാസിസ്റ്റുവിരുദ്ധ-ജനാധിപത്യവിശ്വാസിയേയും പോലെ ഞാനും നിൽക്കുന്നു.

Cyber-harassment.jpg

At a time when the syntax of intolerance is rewriting our country and the world around us, I’m writing this from a little island of hope that is Kerala, in the comfort of its cultural and intellectual past, and a present rooted deeply in that past, which we take pride and comfort in.

These reassuring and ‘better’ ideologies of Kerala from that past, were shaped by the various spirited resistances and the uprising of progressive ideals against the old, conservative and regressive social mind-sets. The uprisings we are a part of today are a continuation of that renaissance, which hadn’t been taken forward enough, back then. Right at the centre of this lies the struggle for the rights of the Women, Dalits, Sexual Minorities and other marginalized communities and people. And the activities of the “Women in Cinema Collective”, founded under unusual circumstances by a group of brave female filmmakers, for the rights of women in the film industry and against the discrimination faced by women in Malayalam Cinema Industry, is a part of this struggle in a wider sense.

Ideally such a struggle by a group of artistic and creative women in their workplace, should be wholeheartedly supported by our society, which we believe is more progressive. But what we actually see is the majority male-world trying to shout down and verbally abuse the conversations and culture which the organization and its members are trying to create. There may be many reasons why this happens in our “better” society. But out of those many reasons, the main point we need to examine is that syntax of intolerance, that’s rewriting our world. We cannot go forward with social change, without realizing that this intolerance to reasoned argument is the ultimate ingredient of fascism, which is currently on the rise at an alarming rate around the globe.

If we look at the way fascism works in an intolerant male society, we can see the main two points are, firstly, its closeness with patriarchal values and the laws and mores defined by it. And second, its eternal abhorrence towards intellect and reason.

Any defiance against this controlling-protective-male and the orthodox-conservative family, is a challenge to the existence of the fascist male-fantasy of “Strong”. The change in the female attitude from obedience and discipline structure created by this fantasy, creates a taunt to this male-definition of strength. And the sexual angst created by this defiance is quite unique to fascism. As a hostility towards this defiance, which their senselessness perceives as sexual, their own expressions of aggression from whatever paltry intellect they have, froths out in the forms of sexual verbal abuse, assault and rape threats in the cyber space. We also must realize at this point, that rape and similar sexual threats are prominent within the fascist propaganda machine. In this structure, it sees the existence of anyone who’s against the ideology of fascism, as abnormal or against the natural order. And it attacks them wildly. And it can only see any intellectual conversations based on logic, through that prism. But in the Kerala that we have made possible, our ways and laws are not what fascism wants or decides. May be that’s why, they choose to hide behind cyber walls, which they believe make them invisible.

In a nutshell, the intolerance of fascism is spreading. There’s no point trying to say that patriarchal intolerance is not also a part of this. It’s not an excuse. The tendency to attack the thinking woman, while hiding and ganging up, is not only unlawful but also antisocial. The undemocratic nature of fascism is revealed through these antisocial activities. Brecht reminded us through his poetry that fascism fears the strong and free word. And it is the responsibility of not only law-enforcement agencies, but society too, to stop these attacks on organizations including the Women in Cinema Collective, who raise a voice for women’s empowerment and their social resurgence. When anti-socials verbally assault using the most violent and derogatory language on their social media pages, it is the duty of a democratic society to intervene and put a stop to it. Because Kerala is a society that has revolted against many such social ills. In these times, we need to get these “linguists” who follow the syntax of fascism, out from our circles. Kerala society which in essence has always resisted fascism in various ways, has to keep that resistance on, so as to move forward from this impasse. Debating with reasoned ideas and having conversations with a composed rationality, is the essence of democratic discourse. A calm approach to any disagreement is its principle. Shouting down and shutting down debate with verbal abuse is not the way of democracy, but of fascism. Such a present and future –a present and future along a fascist regime- should not be for our society, or for anyone who is being excluded.

There is an old story in our folklore, where a goddess who refused to be contained in an idol was finally controlled and contained by a saint shouting a string of verbal abuse at her. But those who may wish to follow that folklore should remember that that is going to be difficult in these times of democratic laws. Our women, marginalized communities and even culture are moving forward, overturning old folklore and creating new realities. And it is with them, that the state and a progressive society stands. You can disagree with them, but no one can assault them. Till date, womankind has progressed and moved forward on the shoulders of those women who were brave enough to rise from their subjugated lives, in spite of threats of attack, segregation or isolation. And they carried the world forward along with them.

Just like any other anti-fascist, democratic citizen, I too stand by Women in Cinema Collective, and its brave attempts to resist conservative practices and exploitation.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create your website with WordPress.com
Get started
%d bloggers like this: