ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആണ് നീതി യുടെ കാവലാൾ എന്ന് കരുതിയിരിക്കെ ആണ് അദ്ദേഹത്തിന്നെതിരെ ലൈംഗിക പീഡന പരാതി വരുന്നത് .ഇരയായ സ്ത്രീയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു . അവർ സുപ്രീം കോടതിയിലെ ജീവനക്കാരിയായിരുന്നു.അവരുടെ കുടുംബത്തെ നന്നായി ഉപദ്രവിച്ചു. അങ്ങനെ യൊക്കെ ചെയ്യുമ്പോഴും ഈ പരാതി വ്യാജമാണെന്ന പ്രചാരണവും വലിയ തോതിൽ നടക്കുന്നണ്ടായിരുന്നു. തൊഴിൽ സ്ഥലത്ത് സ്ത്രീകൾക്ക് അഭിമാനത്തോടെ തൊഴിലെടുത്തു ജീവിക്കാൻ ഉള്ള വകാശങ്ങങ്ങൾക്കായുള്ള മാർഗ രേഖകൾ പുറപ്പെടുവിച്ചത് സുപ്രീം കോടതിയായിരുന്നു.അത് 19967 ലായിരുന്നു വൈശാഖ മാർഗ നിർദ്ദേശങ്ങൾ .അതിനു ശേഷം ദശാബ്ദങ്ങൾക്കു ശേഷമാണ് പോഷ് (POSH…Prevention of sexual harassment at work place) വരുന്നത് , 201 3 ൽ .തൊഴിൽ ചെയ്തു ജീവിക്കുന്ന സ്ത്രീകൾ അരക്ഷിതമായി പൊരുതി ക്ഷീണിച്ചു കഴിഞ്ഞു പോരുന്ന അവസ്ഥകൾ .സുപ്രീം കോടതി പുറപ്പെടുവിച്ച വൈശാഖ മാർഗ നിർദേശങ്ങൾ വലിയ പ്രാധന്യത്തോടെയാണ്
സ്വീകരിക്കപ്പെട്ടത്.അഭിമാനത്തോടെയുള്ള സുരക്ഷിതമായ തൊഴിലിടം ഇന്ത്യൻ സ്ത്രീക്ക് യാഥാർഥ്യമാകുന്നു വെന്ന പ്രതീതിയുണ്ടായി .ഈ മാർഗ്ഗനിര്ദേശങ്ങൾക്ക് അടിസ്ഥാനമായ കേസ് അതിലേറെ ശ്രദ്ധേയമായ ഒന്നാണ്. രാജസ്ഥാനിലെ ബൻവാരിദേവിയുടെ കേസ് ..അവരെ അവരുടെ തൊഴിൽ സ്ഥലത്തു വെച്ച് ബലാൽ സംഗം ചെയ്തു വെന്ന കേസ് .അതിപ്പോഴും കോടതിയിൽ വിധി കാത്തു കിടക്കുകയാണ്..തൊഴിലിടത്തിലെ സുരക്ഷാ സംബന്ധിച്ച കേസ് ലാണ് മാർഗ നിർദേശങ്ങൾ ഉണ്ടായത്.

വൈശാഖ മാർഗ നിർദേശങ്ങൾ നടപ്പിൽ വരുത്തുന്നതിനായി സുപ്രീം കോടതി കൃത്യമായി അവലോകനം ചെയ്തു കൊണ്ടിരുന്നു. സംസ്ഥാന ഭരണത്തലവന്മാർക്ക് നിരന്തരം സർക്യൂലർ വന്നുകൊണ്ടിരുന്നു. കൊല്ലവസാനം എല്ലാവരും കറക്കിക്കുത്തി ഫോർമാറ്റ് പൂരിപ്പിച്ചുകൊടുത്തു കോടതിയെ തൃപ്തിക്കൊടുത്തു കൊണ്ടിരുന്നു..അതേസമയം ഇത് നടപ്പാക്കാൻ വിശേഷിച്ചും ഇന്റേണൽ കമ്മറ്റി രൂപീകരിക്കുന്ന കാര്യത്തിൽ അടക്കം വലിയ അലംഭാവം ഉണ്ടായിരുന്നു. ആരും നിർദേശങ്ങൾക്കനുസരിച്ചുള്ള കമ്മിറ്റി ഉണ്ടാക്കാൻ ധൈര്യ പെട്ടില്ല എന്ന് മാത്രമല്ല എന്നാൽ ഞാൻ ഇപ്പോൾ കാണിച്ചുതരാം എന്നമട്ടിൽ കുറ്റാരോപിതന്റെ സ്വന്തക്കാരെകൊണ്ടും ബന്ധുക്കാരെക്കൊണ്ടും യൂണിയൻ കാരെക്കൊണ്ടും കമ്മറ്റി ഉണ്ടാക്കി പേടിപ്പിച്ചു കളഞ്ഞു. മാർഗനിർദേശങ്ങൾ എല്ലാം ആണധികാരത്തിന്റെ മുന്നിൽ തോറ്റുതൊപ്പിയിട്ടു .നമുക്ക് എന്ത് സുപ്രീം കോടതി .നമ്മൾ തന്നെ നമ്മുടെ കോടതി എന്ന് ആണധികാരം ഒപ്പുവെച്ചു നെഞ്ച് വിരിച്ചു.പരാതികൊടുത്ത പെണ്ണുങ്ങൾ ഏതൊക്കെയോ മാളത്തിൽ ഒളിച്ചു, ജീവച്ഛവമായി മറുപരാതികൾ കൊണ്ട് പൊറുതിമുട്ടി.അങ്ങനെ യൊക്കെ വിശാഖയുടെ വർത്തമാനങ്ങൾ .ഇത് അട്ടിമറിച്ചിടാൻ നടത്തിയ ആണധികാര ഗവേഷണങ്ങൾക്ക് പൊതു സ്വഭാവമുണ്ടായിരുന്നു.അത് അങ്ങ് സുപ്രീം കോടതിതൊട്ടു ഇങ്ങു ഇവിടത്തെ സാധാരണ ഒരു കുഞ്ഞു സംസ്ഥാന ഓഫീസ് വരെ ഒരേ സ്വഭാവം പുലർത്തി. മറ്റെന്തിനേക്കാളും ഏകതാനത ഉള്ളത് ലിംഗപരമായ അതിക്രമങ്ങൾക്കാണല്ലോ. അതായത് ഒന്നാമത് സ്ഥാപിക്കാൻ പോകുന്നത് അങ്ങനെ ഒരതിക്രമം നടന്നിട്ടില്ല, നടന്നാൽ തന്നെ അത് ലൈംഗിക മല്ല , ഇനി .ഒരു സമ്മതിച്ചാൽ തന്നെ ആ കുറ്റാരോപിതൻ അല്ല ചെയ്തത് .അടുത്തത് കുറ്റാരോപിതൻ , ലളിതൻ ,നിഷ്കളങ്കൻ, കുടുംബസ്ഥൻ ,ലിംഗതുല്യതക്കായ് അക്ഷീണം പരിശ്രമിക്കുന്നവൻ .മറുവശത്ത് പരാതിക്കാരി, അഹംകാരി, ദുർനടപ്പ് സംശയിക്കപ്പെടുന്നവൾ, ജോലിചെയ്യാത്തവൾ, കുഞ്ഞുങ്ങളുണ്ടെങ്കിൽ അവരെ നോക്കാത്തവൾ വേഷഭൂഷാദി കൾ സ്വീകാര്യമല്ലാത്ത രീതിയിൽ അണിയുന്നവൾ .അങ്ങനെ കെട്ടുകഥകൾ കുറെ പടച്ചു വിടാൻ പ്രത്യേക സംവിധാനം തന്നെ ഉണ്ടാകും.ഇന്റേണൽ കമ്മറ്റി രൂപീകരണവുമായി ബന്ധപ്പെട്ടു ഉണ്ടായിട്ടുള്ള ആശയവിനിമയത്തിൽ ഇപ്പോഴും കേട്ടിട്ടുള്ള ഒരുകാര്യം ഒരു പ്രതിനിധി വേണം ‘ഒരു വലിയ ദ് ഉള്ള ആള് വേണ്ട നമ്മൾക്കു മാനേജ് ചെയ്യാൻ പറ്റുന്ന ആള് വേണം’ .ഒന്ന് ഒപ്പിച്ചു കൊടുക്കണം .റിപ്പോർട്ട് ഒക്കെ എഴുതിക്കൊടുക്കുകയും വേണം.പ്രശ്നമുണ്ടാകാത്ത രീതിയിൽ .
ലിംഗതുല്യതക്കായി കയറു പൊട്ടിക്കുന്നതിലല്ല കാര്യം സാമാന്യ ജനങ്ങൾക്ക് ലിംഗതുല്യതക്കായി ഉണ്ടായിട്ടുള്ള അത്യാവശ്യ സംവിധാങ്ങൾ അതിന്റെ ആത്മാവ് കളയാതെ മര്യാദക്ക് വൃത്തിയിലും വെടുപ്പിലും കൊണ്ട് നടക്കുന്നതിലാണ്.കേരളത്തിൽ പരാതികൊടുത്തിട്ടുള്ള സ്ത്രീകളുടെ ഒരു കൺവെൻഷൻ വിളിച്ചാൽ അറിയാം അവരുടെ പരാതിയാനന്തര അനുഭവങ്ങൾ.ഇത് ഏറെ കുറെ ഫോർമൽ സെക്ടർ ..ഇന്ഫോര്മല് സെക്ടർ പറയണ്ട. നടപ്പാക്കുന്നു വെന്നാര് നോക്കുന്നു. തൊഴിൽ സംഘടനകളുടെ ശ്രദ്ധയിൽ ഇതില്ല ഒരു സംഘടനയുടേയുമില്ലല്ലോ .ഇത് പുരുഷനെതിരായ നിയമമായി വ്യാഖ്യാനിക്കപ്പെടുന്നുവെന്നുണ്ട് എന്ന് കാണാം .യഥാർത്ഥത്തിൽ ഇത് സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രവർത്തനം കൂടുതൽ ആഹ്ലാദകരമാക്കുന്ന സുഗമമാക്കാനുള്ള ഒരു നയമാക്കി വളർത്തിക്കൊണ്ട് വരേണ്ടതിനു പകരം പുരുഷന് ഭീതിയുണ്ടാക്കുന്ന തരത്തിൽ വളച്ചൊടിക്കപ്പെടുകയാണ്. തൊഴിലുമായി ബന്ധപ്പെട്ടുള്ള സംഘാടനകൾ അവരുടെ ഇക്കാര്യത്തിലെ പരിമിതി മറികടക്കേണ്ടതുണ്ട് .അവിടെയാണ് അവരുടെ ലിംഗതുല്യത സംബന്ധിച്ച നയം വ്യക്തമാക്കേണ്ടത്.

(പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ലോങ്ങ് മാര്‍ച്ചില്‍ പങ്കെടുത്ത് പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃനിരയില്‍ പ്രവര്‍ത്തിച്ചു . സ്ത്രീകളുടെയുംകുട്ടികളുടെയും ആദിവാസികളുടെയും അവകാശ സംരക്ഷണത്തിനായി ദീര്‍ഘകാലമായി പോരാടുന്നു. കേരള മഹിള സമഖ്യ സൊസൈറ്റി (കെ.എം.എസ്.എസ് ) ഡയറക്ടറായിരുന്നു . തൊഴിലിടത്തിലെ സ്ത്രീ പീഡനത്തിനെത്തി രായ പോരാട്ടത്തില്‍ പി.ഇ.ഉഷയുടെ കേസ് ഒരു നാഴികക്കല്ലായിരുന്നു.