How women can lead the transformation of the film industry by Padmapriya Janakiraman.

In building equitable, safe workplaces in the film industry, women must lead the way.

March 8, International Women’s Day, is here to stay — from discount coupons in restaurants to editorial columns like this one, purple ribbons and pink balloons in public spaces, to even the Association of Malayalam Movie Artists (AMMA) celebrating the day after making a mockery of women’s issues in a public event just a couple of years ago. The origins of a day dedicated to women can be traced to the early 1900s. It’s heartening that the day continues to be celebrated today.

Reality check: According to the World Economic Forum’s Global Gender Gap Report 2021, another generation of women will have to wait for gender parity. Why is it that even after a century of observing International Women’s Day we are nowhere close to achieving gender parity across the globe? And if the goal is so far away, is there really a road ahead? I am going to attempt answering this question from the perspective of women in cinema — specifically in the Malayalam film industry.

First, there is a lack of resolve to address the workplace issues of women in cinema. In the five years since the Women in Cinema Collective (WCC) was formed, its very purpose has been under scrutiny. The biggest challenge we have faced is the lack of solidarity from our colleagues. Celebrating the accused and victimising the survivor or whistle-blower have been common practices. As Bhavana Menon, a survivor herself, rightly put it, when victims of sexual assault voice their experiences, they are looked down upon and often suspected of being disingenuous.

Lately, there has been some change in recognising issues affecting women in cinema, especially related to sexual harassment, by industry associations. But this is the outcome of constant public and legal scrutiny. There is more posturing than any real desire to bring about change. Let us remind ourselves that sharing the social media posts of a survivor does not take away the fact that she and her supporters were shamed by the very trade bodies of which they were once an integral part.

Second, grievance redressal systems are totally absent in this sector. Any abuse thrives because of two reasons, fear and silence, and the abuser will do whatever it takes to maintain both. The absence of redressal systems makes abuse a routine affair and normalises it in the workplace. When trade bodies refuse to take responsibility – their excuse is the informal nature of the sector — the state government becomes an important stakeholder in ensuring equity and safety for women. While the Kerala government did take proactive steps early on, it is disheartening to see the lacklustre pace, limited public accountability, and absence of tangible solutions. Even women’s legitimate right to safety at the workplace, through the implementation of the PoSH Act 2013, hangs in balance.

Third, deep-seated patriarchy and chauvinism lend themselves naturally to unequal opportunities. This reflects in the content and stories of cinema, the vast disparity in remuneration, inequitable access to facilities, glass ceilings and constant othering by male colleagues. Celebrating women and their role in cinema is always an afterthought because, unfortunately, that is the position they have been relegated to.

The future for women in cinema is no clear windscreen, but it is not hopeless either.

One absolute truth is that no matter what the adversity, if we want change for the better, women have to speak up. The cursory changes we have seen over the last five years have taken place because women spoke up for themselves. Engaging in flexible solidarity, posturing for the men and conducting stage shows on their behalf will take us nowhere. The burden of truth is unfairly placed on our shoulders, but that is the way to lead. The recent #MeToo wave in Kerala and the arrest of director Liju Krishna, accused of rape, point to the fact that there will be personal and professional repercussions, but this alone will not be the catalyst for change. As Mother Teresa says, “I alone cannot change the world, but I can cast a stone across the waters to create many ripples”.

Achieving gender parity in cinema is going to be a long, arduous battle and for that reason, a watchdog and gender advocacy collective like the WCC is imperative in the media and entertainment world. Overtime at the WCC we have exchanged notes, collaborated with and received support from colleagues in other film industries and gender activists in India. A step forward would be to make this solidarity and support system more global.

Women’s movements in the past, whether for suffrage or labour rights, have always had international dimensions. In 1917, when Russia enacted suffrage legislation for women, gender activists in other parts of the world held it up as a mirror for their own governments. This is true of the #MeToo movement as well. Fostering global ties for talent exchange, content-making and best practice-sharing in building equitable workspaces will strengthen and hasten the pace and quality of change.

Meanwhile, governments and courts have to step in, as there is a lack of solidarity amongst trade bodies and the industry has a deeply patriarchal power structure. Having an equitable and safe workplace is our constitutional right. In this age, the informal and unorganised nature of the industry can be no reason for the inadequate representation of women in the creative sector.

Non-profit bodies, media and research organisations should also play their part in bringing about change – there is limited understanding of how the entertainment sector works and the status of women in cinema and media. Being one of the most under-studied and, therefore, underreported workplaces makes it difficult to draw concrete, long-term and data-driven solutions for the sector and plan advocacy for the same.

Picture this: 15,000 women garment workers marching through New York City in 1908, protesting against adverse working conditions, including low wages, extended work hours and sexual harassment. That was the radical reason that eventually led to March 8 being observed as International Women’s Day. As we celebrate “phenomenal women” today, let’s cheer for resistance, breaking the fear and for speaking up.

അപ്പോള്‍, ഇനിയെന്ത്?

International Women’s Day 2022: റെസ്റ്റോറന്റുകളിലെ ഡിസ്‌കൗണ്ട് കൂപ്പണുകൾ മുതൽ ഇതു പോലുള്ള എഡിറ്റോറിയൽ കോളങ്ങൾ വരെ, പൊതു ഇടങ്ങളിലെ പർപ്പിൾ റിബണുകൾ, പിങ്ക് ബലൂണുകൾ തുടങ്ങി ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു പൊതു പരിപാടിയിൽ സ്ത്രീകളുടെ പ്രശ്‌നങ്ങളെ പരിഹസിച്ച മലയാളത്തിലെ നടീ നടന്മാരുടെ സംഘടന എ എം എം എ പോലും ആഘോഷിക്കുന്ന മാര്‍ച്ച്‌ 8. 1900-കളിൽ തുടങ്ങിയ ‘വനിതകളുടെ ദിനം’ ഇന്നും ആഘോഷിക്കപ്പെടുന്നു എന്നറിയുന്നത് സന്തോഷകരമാണ്.

അതവിടെ നില്‍ക്കട്ടെ. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ട് 2021 അനുസരിച്ച്, വരും തലമുറയിലെ സ്ത്രീകൾക്ക് പോലും ലിംഗ സമത്വത്തിനായി വലിയ കാത്തിരിപ്പ് വേണ്ടി വരും. അങ്ങനെയെങ്കിൽ, ഒരു നൂറ്റാണ്ട് അന്താരാഷ്ട്ര വനിതാ ദിനം (International Women’s Day) ആചരിച്ചിട്ടും, ലിംഗസമത്വം കൈവരിക്കുന്നതിന് അടുത്തെങ്ങും നമ്മൾ എത്താത്തത് എന്തു കൊണ്ടാണ്? ലക്ഷ്യം വളരെ ദൂരെയാണ് എന്നിരിക്കേ, അവിടേയ്ക്ക് ഒരു പാതയുണ്ടോ ? സിനിമയിലെ പ്രത്യേകിച്ച് മലയാള സിനിമാ വ്യവസായത്തിലെ സ്ത്രീകളുടെ പക്ഷത്ത് നിന്ന്, ഈ ചോദ്യത്തിനു ഉത്തരം നല്‍കാനുള്ള ശ്രമമാണ് ഇവിടെ.

ആദ്യത്തെ വിഷയം, സിനിമയിലെ സ്ത്രീകല്‍ ജോലിസ്ഥലത്ത് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ദൃഢനിശ്ചയമില്ലായ്മയാണ്. വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) രൂപീകരണത്തിന്‍റെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ഞങ്ങൾ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളി സിനിമയിലെ സഹപ്രവർത്തകരുടെ ഭാഗത്ത് നിന്നുള്ള ഐക്യദാർഢ്യമില്ലായ്മയാണ്. ഡബ്ല്യുസിസിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പലപ്പോഴും ‘സ്ക്രൂറ്റിനൈസ്’ ചെയ്യപ്പെടുന്ന അവസ്ഥയുണ്ടായി. കുറ്റാരോപിതനെ ആഘോഷിക്കുകയും അതിജീവിച്ചയാളെ അല്ലെങ്കിൽ ‘വിസിൽ ബ്ലോവറെ’ ഇരയാക്കുകയും ചെയ്യുക എന്ന ‘കോമണ്‍ പ്രാക്ടീസ്’ ഇവിടെയും തുടര്‍ന്നു. ഇത്തരമൊരു സാഹചര്യത്തെ അതിജീവിച്ച ഭാവന മേനോൻ തന്നെ പറഞ്ഞതു പോലെ, ലൈംഗികാതിക്രമത്തിന് ഇരയായവര്‍ അനുഭവങ്ങൾ തുറന്നു പറയുക എന്ന ആശയം അവജ്ഞയോടെ കാണപ്പെടുകയും അതിലെ ‘Ingenuity’സംശയിക്കപ്പെടുകയും ചെയ്യുന്നു.

അടുത്തിടെയായി, ഇൻഡസ്‌ട്രി അസോസിയേഷനുകളുടെ ഭാഗത്ത് നിന്ന്, സിനിമയിലെ സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തിരിച്ചറിയുന്നതിൽ ചില മാറ്റങ്ങളുണ്ടായി. പക്ഷേ, അത് നിരന്തരമായ പൊതുസമൂഹ-നിയമ പരിശോധനയുടെയും ഇടപെടലുകളുടെയും ഫലമാണ്. മാറ്റം കൊണ്ടു വരാനുള്ള യഥാർത്ഥ ശ്രമത്തിനു പകരം ‘പോസ്‌റ്ററിംഗ്’ ആണ് കൂടുതലും നടക്കുന്നത്. അതിജീവിച്ച ഒരുവളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ റീ-പോസ്റ്റ് ചെയ്യുന്നത് കൊണ്ട് അവളെയും അവളെ പിന്തുണച്ചവരെയും പുറത്താക്കിയതും അപമാനിച്ചതും മാറുന്നില്ല
എന്ന വസ്തുത സ്വയം ഓർമ്മിപ്പിക്കേണ്ടതുണ്ട്. അവളും അവളെ പിന്തുണച്ചവരും ഇതേ സംഘടനകളുടെ അവിഭാജ്യ ഘടകങ്ങള്‍ ആയിരുന്നു എന്നതും മറന്നു കൂടാ.

രണ്ടാമതായി, പരാതി-പരിഹാര സംവിധാനങ്ങൾ ഈ മേഖലയിൽ തീർത്തും ഇല്ല. സ്ത്രീകള്‍ ‘അബ്യൂസ്’ ചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍ – ഭയം, നിശബ്ദത എന്നീ രണ്ട് കാരണങ്ങളാൽ ‘ത്രൈവ്’ ചെയ്യപ്പെടുകയാണ്. എന്ത് വില കൊടുത്തും ഇത് രണ്ടും നിലനിർത്താൻ ‘അബ്യൂസര്‍’ ശ്രമിക്കും. പരാതി-പരിഹാര സംവിധാനങ്ങളുടെ അഭാവം ‘അബ്യൂസ്’ ഒരു ‘റുട്ടീന്‍’ കാര്യമാക്കുകയും ജോലിസ്ഥലത്ത് അതിനെ ‘നോര്‍മലൈസ്’ ചെയ്യുകയും ചെയ്യുന്നു. ഈ മേഖലയുടെ അനൗപചാരിക സ്വഭാവത്തിന്‍റെ (informal nature) മറവിൽ ആ പ്രശ്നത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വ്യാപാര സ്ഥാപനങ്ങൾ വിസമ്മതിക്കുന്നതോടെ, സ്ത്രീകൾക്ക് തുല്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതില്‍ സംസ്ഥാന സർക്കാർ ഒരു പ്രധാന പങ്കാളിയായി മാറുകയാണ്. കേരള ഗവൺമെന്റ് നേരത്തെ തന്നെ ക്രിയാത്മകമായ നടപടികൾ കൈക്കൊണ്ടിരുന്നെങ്കിലും, മന്ദഗതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നത്. പരിമിതമായ പൊതു ഉത്തരവാദിത്തവും (limited public accountability) മൂർത്തമായ പരിഹാരങ്ങളുടെ അഭാവവും (absence of tangible solutions) തല്‍ഫലമായി രൂപപ്പെടുന്നതും നിരാശാജനകമാണ്. ജോലിസ്ഥലത്ത് സ്ത്രീകളുടെ സുരക്ഷിതത്വത്തിനുള്ള നിയമാനുസൃതമായ അവകാശമായ 2013 ലെ PoSH നിയമം നടപ്പിലാക്കുന്നത് പോലും ഇപ്പോഴും പൂര്‍ണ്ണമായും പ്രാവര്‍ത്തികമാകുന്നില്ല.

മൂന്നാമതായി, ആഴത്തില്‍ വേരോടുന്ന പുരുഷാധിപത്യവും വർഗീയതയും അവസരങ്ങളിലുള്ള അസമത്വത്തിനു സ്വാഭാവികമായും ആക്കം കൂട്ടുന്നു. ഇത് സിനിമയുടെ ഉള്ളടക്കം, കഥകളുടെ സ്വഭാവം, പ്രതിഫലത്തിലും ജോലിയിടത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പങ്കിടുന്നതിലുമുള്ള വലിയ അസമത്വം എന്നിവയിൽ കൃത്യമായി പ്രതിഫലിക്കുന്നു. അങ്ങനെ ‘ഗ്ലാസ് സീലിംഗ്’ കൂടുതല്‍ വ്യക്തമാവുകയും സ്ത്രീകള്‍ പുരുഷ സഹപ്രവർത്തകരുടെ നിരന്തരമായ ‘അദറിംഗിന്’ വിധേയരാവുകയും ചെയ്യുന്നു. സിനിമയിലെ സ്ത്രീകളെ ആഘോഷിക്കുക എന്ന ആശയം പോലും പലപ്പോഴും ഒരു ‘afterthought’ ആയി ആണ് സംഭവിക്കുന്നത്. കാരണം ഇവിടെയുള്ള സ്ത്രീകള്‍ അങ്ങനെ തരംതാഴ്ത്തപ്പെട്ടിരിക്കുന്ന അവസ്ഥതയിലാണ് ഉള്ളത്.

സിനിമയിലെ സ്ത്രീകളുടെ ഭാവി വ്യക്തമല്ല എന്നിരിക്കിലും അത് നിരാശാജനവുകമല്ല.

എന്ത് പ്രതികൂല സാഹചര്യം വന്നാലും, മാറ്റത്തിനു വേണ്ടി സ്ത്രീകൾ ശബ്ദമുയര്‍ത്തിയേ തീരൂ. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നമ്മൾ കണ്ട അദ്ഭുതകരമായ മാറ്റങ്ങൾ സംഭവിച്ചത് സ്ത്രീകൾ സ്വയം സംസാരിച്ചതു കൊണ്ടാണ്. ‘flexible’ ആയ ഐക്യദാർഢ്യത്തിൽ ഏർപ്പെടുക, പുരുഷന്മാർക്ക് വേണ്ടി ‘posturing’ നടത്തുക, അവർക്കു വേണ്ടി ‘കലാ പരിപടികളില്‍’ ഏര്‍പ്പെടുക എന്നിവ നമ്മളെ എവിടെയും എത്തിക്കാന്‍ പോകുന്നില്ല. സത്യത്തിന്‍റെ ഭാരം അന്യായമായി നമ്മുടെ ചുമലിൽ വയ്ക്കപ്പെടുന്നതായി തോന്നാം, പക്ഷേ അതാണ് നയിക്കാനുള്ള വഴി. കേരളത്തിൽ അടുത്തിടെയുണ്ടായ ‘മീ-ടൂ’ തരംഗവും സംവിധായകൻ ലിജു കൃഷ്ണയുടെ അറസ്റ്റും വിരൽ ചൂണ്ടുന്നത്, വ്യക്തിപരവും തൊഴിൽപരവുമായ പ്രത്യാഘാതങ്ങളുണ്ടാകുമെങ്കിലും അത് മാത്രമായിരിക്കും മാറ്റത്തിന് ഉത്തേജനം നൽകുന്നതെന്നാണ്. മദർ തെരേസ പറയുന്നത് പോലെ, ‘എനിക്ക് മാത്രം ലോകത്തെ മാറ്റാൻ കഴിയില്ല, പക്ഷേ എനിക്ക് വെള്ളത്തിന് കുറുകെ ഒരു കല്ല് എറിഞ്ഞ്, അലയൊലികള്‍ ഉണ്ടാക്കാന്‍ കഴിയും.’

സിനിമയിൽ ലിംഗസമത്വം കൈവരിക്കുക എന്നത് നീണ്ടതും ശ്രമകരവുമായ പോരാട്ടമായിരിക്കും. അതു കൊണ്ട് തന്നെ ഡബ്ല്യുസിസി പോലെയുള്ള ലിംഗ വക്താക്കളുടെ കൂട്ടായ്മ മാധ്യമങ്ങളിലും വിനോദ ലോകത്തും അത്യന്താപേക്ഷിതമാകുന്നു. ഈ കാലയളവില്‍, ഇന്ത്യയിലെ മറ്റ് സിനിമാ വ്യവസായങ്ങളിൽ നിന്നുള്ള സഹപ്രവർത്തകര്‍, ജെൻഡർ ആക്ടിവിസ്റ്റുകള്‍ എന്നിവരുമായി ഡബ്ല്യുസിസി ആശയവിനിമയം നടത്തുകയും അവരുടെ പിന്തുണ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഐക്യദാർഢ്യവും പിന്തുണാ സംവിധാനവും കൂടുതൽ ആഗോളമാക്കുക എന്നതാണ് ഇനി ഞങ്ങള്‍ക്ക് മുന്നിലുള്ള അടുത്ത പടി.

മുൻകാലങ്ങളിലെ സ്ത്രീ പ്രസ്ഥാനങ്ങൾക്ക്, അത് വോട്ടവകാശമോ തൊഴിൽ അവകാശമോ ആകട്ടെ, എല്ലായ്‌പ്പോഴും ഒരു രാജ്യാന്തര തലമുണ്ടായിട്ടുണ്ട്. 1917-ൽ സ്ത്രീകൾക്ക് വോട്ടവകാശ നിയമനിർമ്മാണം നടത്തുന്ന ആദ്യത്തെ പ്രധാന ശക്തിയായി റഷ്യ മാറിയപ്പോൾ, ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലെ ജെൻഡർ പ്രവർത്തകർ അത് സ്വന്തം സർക്കാരുകളുടെ നേര്‍ക്ക്‌ ഒരു കണ്ണാടിയായി പിടിച്ചിട്ടുണ്ട്.. #MeToo പ്രസ്ഥാനത്തിന്റെ കാര്യത്തിലും ഇത് സത്യമാണ്. ടാലന്റ് എക്സ്ചേഞ്ച്, കണ്ടെന്റ് നിര്‍മ്മിക്കല്‍, തുല്യമായ വർക്ക്‌സ്‌പെയ്‌സുകൾ ഉളവാക്കുന്നതിനുള്ള പരിശീലനങ്ങള്‍ പങ്കിടൽ എന്നിവയ്‌ക്കായി ആഗോള ബന്ധങ്ങൾ വളർത്തിയെടുക്കുന്നത് മാറ്റത്തിന്‍റെ വേഗതയും ഗുണനിലവാരവും ശക്തിപ്പെടുത്തും.

അതേ സമയം, വ്യാപാര സ്ഥാപനങ്ങൾക്കിടയിലുള്ള ഐക്യദാർഢ്യമില്ലായ്മ, വ്യവസായത്തില്‍ ആഴത്തിലുള്ള പുരുഷാധിപത്യഅധികാരം എന്നിവയില്‍ ഒരു മാറ്റം കൊണ്ട് വരാന്‍ സർക്കാരുകളും കോടതികളും മുന്നോട്ട് വരേണ്ടതുണ്ട്. തുല്യവും സുരക്ഷിതവുമായ ജോലിസ്ഥലം ഉണ്ടായിരിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണ്. ഈ വ്യവസായത്തിന്‍റെ അനൗപചാരികവും അസംഘടിതവുമായ സ്വഭാവം, സൃഷ്ടിപരമായ മേഖലയിൽ സ്ത്രീകളുടെ അപര്യാപ്തമായ പ്രാതിനിധ്യത്തിന് കാരണമാകുന്നു എന്നത് ഇന്നത്തെ കാലത്ത് സ്വീകാര്യമായ ഒന്നല്ല.

മാധ്യമങ്ങളും ഗവേഷണ സ്ഥാപനങ്ങളും നോണ്‍-പ്രോഫിറ്റ് സംഘടനകളും മാറ്റം കൊണ്ടു വരുന്നതിൽ അവരുടെ പങ്ക് വഹിക്കണം – വിനോദ മേഖല എങ്ങനെ പ്രവർത്തിക്കുന്നുവെന്നും സിനിമയിലെയും സമാന മാധ്യമങ്ങളിലെയും സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചും അവര്‍ നേരിടുന്ന പ്രശ്നങ്ങളുടെ വ്യാപ്തിയെ കുറിച്ചും വളരെ പരിമിതമായ ധാരണയാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. തീരെ പഠിക്കപ്പെട്ടിട്ടില്ലാത്തതും അതിനാൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെടാത്തതുമായ ഒന്നായതിനാൽ ഈ മേഖലയ്‌ക്കായി കൃത്യമായ, ദീർഘകാല ഡാറ്റാധിഷ്‌ഠിത പരിഹാരങ്ങൾ ഉണ്ടാക്കാനും, അതിനായി ‘അഡ്വക്കസി’ ആസൂത്രണം ചെയ്യാനും ബുദ്ധിമുട്ടാണ്.

ഇതൊന്നു സങ്കല്‍പ്പിച്ചു നോക്കൂ – 1908-ൽ, 15,000 വനിതാ വസ്ത്ര തൊഴിലാളികൾ ന്യൂയോർക്ക് നഗരത്തിലൂടെ മാർച്ച് നടത്തി. കുറഞ്ഞ വേതനം, വർദ്ധിച്ച ജോലി സമയം, ലൈംഗിക പീഡനം എന്നിവ ഉൾപ്പെടെയുള്ള പ്രതികൂല തൊഴിൽ സാഹചര്യങ്ങൾക്കെതിരെ അവര്‍ പ്രതിഷേധിച്ചു. മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നതിലേക്ക് നയിച്ച സമൂലമായ കാരണം അതാണ്. ഇന്ന് നമ്മൾ ‘ഫിനോമിനല്‍ സ്ത്രീകളെ’ ആഘോഷിക്കുമ്പോള്‍, ഒപ്പം ചെറുത്തു നിൽപ്പിനേയും ഭയരാഹിത്യത്തിനെയും തുറന്നു പറച്ചിനേയും കൂടെക്കൂട്ടാം.

Padmapriya Janakiraman is a National Award-winning film actress, dancer, public policy researcher and a member of WCC. https://indianexpress.com/article/opinion/columns/scripting-her-change-7806918/

https://malayalam.indianexpress.com/opinion/padmapriya-on-road-ahead-for-women-in-malayalam-cinema-625826/

Leave a comment

Design a site like this with WordPress.com
Get started