Malayali Culture In Cyberspace

Malayali culture is something we take pride in. The sum of all the prevalent values we practice and uphold as part of Malayali society. In today's world, a lot of our social engagement is happening through onl ine interactions. So what exactly is Malayali culture in cyberspace? Is it different from what we practice offline? …

REFUSE The Abuse – സൈബർ ഇടം, ഞങ്ങളുടെയും ഇടം

"ഇല വന്നു മുള്ളിൽ വീണാലും മുള്ളു വന്ന് ഇലയിൽ വീണാലും ഇലക്ക് ആണ് കേട്!”  ഇങ്ങനെ ഒരു പഴംചൊല്ല് മുതിർന്നവരിൽ നിന്ന്  കേൾക്കാത്ത പെൺകുട്ടികൾ കേരളത്തിൽ ഉണ്ടാവില്ല. ഇത് ബോട്ടണിയെക്കുറിച്ചല്ല, മറിച്ച്ജൻഡറിനെക്കുറിച്ചുള്ള ഒരു ഉപദേശമായിട്ടാണ് കേട്ട് വരുന്നത്.  എന്ത് സാഹചര്യം വന്നാലും സ്ത്രീകൾക്കാണ് നഷ്ടവും കുറ്റവുംവരുന്നതെന്ന് പറഞ്ഞു പഠിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ചിന്ത. അത് കൊണ്ട് സ്ത്രീകൾ വേണം ശ്രദ്ധിച്ച് നടക്കാൻ. അതാണ് ആശയം.   കേരളത്തിൽ നടക്കുന്ന സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ വാർത്തകൾ കേൾക്കുമ്പോൾ, മലയാളികളല്ലാത്ത ചിലസുഹൃത്തുക്കൾ "ഹൌ കം ദിസ് ഹാപ്പെൻഡ് ഇൻ കേരള?"എന്നാണ് ചോദിക്കാറുള്ളത്. അവർ കേരളത്തെ കാണുന്നത് വളരെപുരോഗമനപരമായ ചിന്താഗതിയും, അവബോധവും, വിദ്യാസമ്പന്നവുമായ ഒരു സമൂഹമായിട്ടാണ്. അങ്ങനെയുള്ള ഒരു സമൂഹത്തിൽസ്ത്രീകളുടെ സ്ഥാനം വളരെ ഉയർന്ന നിലയിലാണെന്നാണ് അവർ ധരിക്കുന്നത്.  പക്ഷെ കേരളത്തിൽ ജീവിക്കുന്ന ഓരോ പെൺകുട്ടിക്കുംഇലയും മുള്ളും പോലെയുള്ള ഇവിടുത്തെ ജൻഡർ മനോഭാവം വളരെ സുപരിചിതമാണ്. ബഹുമാനത്തിന്റെയും സഹാനുഭൂതിയുടെയുംപാഠങ്ങൾക്കൊപ്പം അനുസരിക്കാനും മാനിക്കാനും ഒരുപാട് ചിട്ടകളും വിലക്കുകളും പെൺകുട്ടികൾക്ക് ഉണ്ടല്ലോ. പക്ഷെ ആൺകുട്ടികളെ ഈ പാഠങ്ങളും ചിട്ടകളും പഠിപ്പിക്കാൻ മിക്കവരും മെനക്കെടാറില്ല. അതിന്റെ തെളിവാണ് ഇപ്പോൾ മലയാളി സൈബർ ലോകത്ത് പ്രത്യക്ഷമാകുന്നത്. അദൃശ്യമായ ഒരുപാട് കടിഞ്ഞാണുകളുള്ള ഒരു സമൂഹത്തിൽ പെട്ടന്ന് ഇന്റർനെറ്റ് എന്ന മാധ്യമത്തിലൂടെ അഭിപ്രായങ്ങൾ  തുറന്ന്പറയാനുള്ള സാഹചര്യം ഉണ്ടാകുമ്പോൾ, ആൺ പെൺ വ്യത്യാസമില്ലാതെ ഇടപെടലുകൾക്കുള്ള സാദ്ധ്യതകൾ തുറക്കുന്നുണ്ട്. പക്ഷെ, ഈ സാധ്യതകളെ ഇല്ലാതാക്കി,  സമൂഹത്തിലുള്ള അസമത്വങ്ങൾ അതേപടി ഇന്റെർനെറ്റിലും ആവർത്തിക്കപ്പെടുന്നു. ഒരു വ്യക്തിയുടെ ഇന്റർനെറ്റ്അനുഭവത്തിനെ ഏറ്റവും അധികം സ്വാധീനിക്കുന്ന ഘടകം ഇപ്പോൾ അവരുടെ ജൻഡർ ആയി മാറിയിരിക്കുന്നു.  ഇതിന് എന്താണ്കാരണം?  കൂട്ടത്തോടെ വന്ന് ലൈംഗികമായി ആക്രമിക്കുന്നതാണ് ഗ്യാങ് റേപ്പ്/ കൂട്ട ബലാത്സംഗം. ഇന്ന് കേരളത്തിലും നമ്മുടെ രാജ്യത്ത് പലയിടത്തുംനടക്കുന്ന ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് പത്രങ്ങളിൽ വായിക്കുമ്പോൾ നാം തിരിച്ചറിയേണ്ട ഒരു വസ്തുതയുണ്ട്- നമുക്ക് ചുറ്റുംനടക്കുന്ന ചെറുതും വലുതുമായ അതിക്രമങ്ങളാണ്ഗുരുതരവും   ക്രൂരവുമായ ആക്രമണങ്ങളായി വളർന്ന് വലുതാകുന്നത്.   സമൂഹ മാധ്യമങ്ങളിൽ ഒരു സ്ത്രീയുടെ അക്കൗണ്ടിൽ കയറി, വാക്കുകൾ കൊണ്ട് ആൾക്കൂട്ട ആക്രമണം നടത്തുന്ന പ്രവണത, അങ്ങോട്ടേക്കുള്ള വഴിയാണ്. ഇത് ചെയ്ത് അതിൽ സന്തോഷം കണ്ടെത്തുന്നവരെ നമ്മൾ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതുണ്ട്. മറ്റൊരുവ്യക്തിയോട് യാതൊരു മാനുഷിക പരിഗണനയും സഹജഭാവവും ഇല്ലാതെ ഉപദ്രവിക്കാൻ മാത്രം താല്പര്യപ്പെടുന്നവരാണ് ഇവർ. ആ ഒരുമാനസിക നില അവരെ കൊണ്ട് പലതും ചെയ്യിക്കും. ഒരു സ്ത്രീയുടെ അഭിപ്രായ പ്രകടനത്തിന് മറുപടിയായി വരുന്നത്, ആ അഭിപ്രായത്തോട് പ്രതികരിക്കുന്ന വസ്തുതാപരമായ ഇടപെടലുകളല്ല. പകരം, വളരെ മോശപ്പെട്ട ഭാഷയിലുള്ള വ്യക്തി ഹത്യകളും, ഭീഷണികളും ഒക്കെയാണ്. ഒന്നോ രണ്ടോ പേർ തുടങ്ങി വെക്കുന്ന ചീത്ത വിളിയാണ് പെട്ടെന്ന്  കൂട്ടത്തോടെയുള്ള ഒരു ആക്രമണം ആകുന്നത്. ഒരു മത്സരമെന്ന പോലെബലാത്സംഗ ഭീഷണികളിലേക്ക് വരെ ഇത് ചെന്നെത്തുന്നു. ഇത് നിസ്സാരമായി കാണേണ്ട ഒന്നല്ല. ~ സമൂഹ മാധ്യമങ്ങളുടെ ഫലപ്രദവും ഉപയോഗത്തിലൂടെ കേരളത്തിൽ, പ്രളയത്തിലും (മറ്റ് അനിശ്ചിത സംഭവങ്ങളിലും) …

(On) Female Anger: The Gendered Diagnosis Of Emotions

In the aftermath of Weinstein, Uma Thurman gave an interview that has since gone viral, speaking through gritted teeth, with visible restraint, and saying that she doesn’t have a “tidy sound bite” but will speak when she is less angry because speaking in anger has often led to regret (Thurman has since come forward with her experiences with both Weinstein and …

കുറ്റവാളികൾക്കെതിരെയാണ് ശക്തമായ നിയമ നടപടി ഉണ്ടാകേണ്ടത് .

ദുർബലമായ സൈബർ നിയമങ്ങൾ നിലനിൽക്കുന്ന നാടാണ് നമ്മുടെത്. ഇവിടെ സ്ത്രീകൾക്ക് പൊതു ഇടത്ത് എന്ന പോലെ സൈബർ ഇടത്തിലും ലിംഗനീതി എന്നത് അസാധ്യമാണ്. വുമൺ ഇൻ സിനിമാ കലക്ടീവിലെ അംഗങ്ങൾ സൈബർ ഇടങ്ങളിൽ ആക്രമിക്കപ്പെട്ടപ്പോൾ ഞങ്ങളത് അനുഭവിച്ചിട്ടുള്ളതുമാണ്‌. ഒന്നും സംഭവിച്ചിട്ടേയില്ല. ഒരു നീതിയും നടപ്പാക്കപ്പെട്ടില്ല. സൈബർ കയ്യേറ്റക്കാർ തന്നെ ജയിക്കുന്ന ലോകമാണിത്. ഭരണഘടന ഉറപ്പ് നൽകുന്ന ലിംഗസമത്വവും സാമൂഹ്യ ജീവിതത്തിൽ അസാധ്യമായിരിക്കുന്നത് തീരുമാനമെടുക്കപ്പെടുന്ന ഇടങ്ങളിലെല്ലാം നിലകൊള്ളുന്നത് പുരുഷാധികാരവും അതിൻ്റെ പ്രത്യയശാസ്ത്രങ്ങളുമാണ് എന്നതിനാലാണ്. ഇതിനൊരു തിരുത്തുണ്ടാകാനും നയരൂപീകരണത്തിനും സൈബർ …

Women in Cinema – Priya Seth, Cinematographer

As part of WCC's drive to showcase works by contemporary film practitioners who are women, every week we hope to bring you a special talent. The Indian Women Cinematographers’ Collective is a forum by and for craftswomen/ technicians of the film industry, based in India. During the lockdown period, IWCC has most proactive in conducting a wonderful series …

Chimamanda, the happy feminist

Chimamanda Ngozi Adichie is a Nigerian writer whose works range from novels to short stories to nonfiction.She was described in The Times Literary Supplement as "the most prominent" of a "procession of critically acclaimed young anglophone authors [who] is succeeding in attracting a new generation of readers to African literature". Inspired by Nigerian history and tragedies all but forgotten …

Create your website with WordPress.com
Get started